Headlines
Loading...
പാലക്കാട് സിഗ്നലില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഡ്രെെവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് സിഗ്നലില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഡ്രെെവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോയിരുന്ന ലോറിയാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. 

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ധര്‍മ്മപുരി സ്വദേശിയായ ഡ്രൈവര്‍ ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രെെവർ ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടുത്തത്തില്‍ ലോറി കത്തിയമര്‍ന്നു. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.