തിരുവനന്തപുരം: രാജ്യത്തെ ഡീസൽ വില സെഞ്ച്വറിയിലേക്ക്. ഇന്ന് 26 പൈസയാണ് ഡീസലിന് വർദ്ധിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസ വർദ്ധിപ്പിച്ചിട്ടുണ്ട്.
കൊച്ചിയിൽ 94.05 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. തിരുവനന്തപുരത്ത് 95.87 രൂപ, കോഴിക്കോട് 94.24 രൂപ എന്നിങ്ങനെയാണ് ഡീസൽ നിരക്കുകൾ. 101.48 രൂപയാണ് പെട്രോൾ വില.