
international desk
നാണയത്തുട്ട് നല്‍കി ഓര്‍ഡര്‍ ചെയ്തു; ഹോട്ടലില്‍ നിന്ന് ലഭിച്ചത് അതേ വലിപ്പത്തിലുള്ള സാന്‍വിച്ച്
ലണ്ടൻ: ബ്രിട്ടനിലെ യുവാവിന്റെ പ്രഭാതഭക്ഷണമാണ് ഇപ്പോൾ ട്വിറ്ററിൽ ചിരി പടർത്തുന്നത്. നാണയത്തുട്ടുകൾ നൽകി സാൻവിച്ച് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് നാണയത്തുട്ടുകളുടെ വലിപ്പത്തിൽ മുറിച്ച സാൻവിച്ചായിരുന്നു. 16 ചെറിയ പീസുകളായിട്ടായിരുന്നു സാൻവിച്ച് ഉണ്ടായിരുന്നത്.
ബ്രിട്ടനിലെ 10 പെൻസ് കോയിനുകളായിരുന്നു യുവാവ് ഹോട്ടലിൽ നൽകിയത്. എന്നാൽ തിരിച്ച് അതേ നാണയ വലിപ്പത്തിലുള്ള 16 പീസുകളാക്കി മുറിച്ച സാൻവിച്ചായിരുന്നു ഹോട്ടലിൽ നിന്ന് യുവാവിന് നൽകിയത്.
ഡാരൻ എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വളരെ പെട്ടെന്ന് തന്നെ നെറ്റിസൺസ് ഏറ്റെടുത്തു. രസകരമായ കമന്റുകളുമായി വിവിധ ട്വിറ്റർ ഹാൻഡിലുകൾ രംഗത്തെത്തുകയും ചെയ്തു.
ചിത്രത്തിന് ഇതിനകം തന്നെ 16.9 K ലൈക്കും 1.1 K റീട്വീറ്റും ലഭിച്ചു കഴിഞ്ഞു.