Headlines
Loading...
പുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സന്‍ മാവുങ്കലിനെ മറ്റൊരു കേസില്‍കൂടി പ്രതി ചേര്‍ത്തു

പുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സന്‍ മാവുങ്കലിനെ മറ്റൊരു കേസില്‍കൂടി പ്രതി ചേര്‍ത്തു

ചേര്‍ത്തല  | പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ മറ്റൊരു കേസില്‍ കൂടി പ്രതി ചേര്‍ത്തു. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തി കേസിലും അറസ്റ്റ് രേഖപ്പെടുത്തി. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഉന്നത പോലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.
അതിനിടെ മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്നുള്ള വിവരവും പുറത്തുവന്നു.