Headlines
Loading...
സുഭിക്ഷ കേരളം: ഉദുമ പടിഞ്ഞാറിലെ ശ്രീധരന്‍ കാവുങ്കാല്‍ വിട്ടുമുറ്റത്ത് നടത്തിയ ബയോ ഫ്‌ളോക് മത്സ്യകൃഷി വിളവെടുത്തു

സുഭിക്ഷ കേരളം: ഉദുമ പടിഞ്ഞാറിലെ ശ്രീധരന്‍ കാവുങ്കാല്‍ വിട്ടുമുറ്റത്ത് നടത്തിയ ബയോ ഫ്‌ളോക് മത്സ്യകൃഷി വിളവെടുത്തു

ഉദുമ ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്ത ഭാഗമായി നടപ്പാക്കി വരുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉദുമ പടിഞ്ഞാറിലെ ശ്രീധരന്‍ കാവുങ്കാല്‍ വിട്ടുമുറ്റത്ത് നടത്തിയ ബയോ ഫ്‌ളോക് മത്സ്യകൃഷി വിളവെടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് 1200 ഗിഫ്റ്റ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചയത്തംഗം ശകുന്തള ഭാസ്‌കരന്‍, മുന്‍ അംഗം കെ വി അപ്പു, കാഞ്ഞങ്ങാട് ഫിഷറീസ് ഓഫീസര്‍ പ്രമീള, സുഭിക്ഷ പ്രോജക്ട് ഓഫീസര്‍ അശ്വിന്‍ കൃഷ്ണ, രമേശന്‍ കൊപ്പല്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് വകുപ്പ് പ്രോമോട്ടര്‍ അജിത് കെ ബാലകൃഷ്ണന്‍ സ്വാഗതവും ശ്രീധരന്‍ കാവുങ്കാല്‍ നന്ദിയും പറഞ്ഞു.