Headlines
Loading...
ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിക്ക് പിഴ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിക്ക് പിഴ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പിതൃദര്‍പ്പണ ചടങ്ങുകള്‍ക്ക് ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിയെ പിഴയടപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ നടപടി. സിപിഒ അരുണ്‍ ശശിയെ സസ്‌പെന്‍ഡ് ചെയ്യുകയും സിഐക്കെതിരെ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് നല്‍കിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്റെ പരാതി. എന്നാല്‍ രസീതില്‍ എഴുതിയപ്പോള്‍ മാറിപ്പോയതാണെന്നാണ് പൊലീസിന്റെ വിശദീകരണം.

പിഴവ് മനസ്സിലായതോടെ നവീനെ ഫോണില്‍ വിളിച്ചെന്നും എന്നാല്‍ നവീന്‍ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ വെഞ്ചാവോട് സ്വദേശി നവീനില്‍ നിന്നാണ് പൊലീസ് പിഴയീടാക്കിയത്. ശ്രീകാര്യം വെണ്‍ചാവോടുള്ള വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ അമ്മയ്‌ക്കൊപ്പം ബലിയിടാന്‍ പോയപ്പോഴാണ് പൊലീസ് തടഞ്ഞത്.

ബലിയിടാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ബലിയൊന്നും ഇടേണ്ട വേണമെങ്കില്‍ വീട്ടില്‍ ഇട്ടോ എന്നാണ് പോലീസ് പറഞ്ഞത്. തിരിച്ചു പോവാന്‍ നോക്കിയപ്പോള്‍ പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. 

ഒടുവില്‍ 200 രൂപ കൈയ്യിലില്ലാത്തതിനാല്‍ എടിഎമ്മില്‍ പോയി പണമെടുത്ത് സ്റ്റേഷനിലെത്തിയാണ് പണടച്ചത്. 2000 രൂപയുടെ രസീതിന് പകരം 500 രൂപയുടെ രസീത് നല്‍കുകയും ചെയ്തു.