kerala
വെട്ടേറ്റ തെരുവുനായ് ചത്തു; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ശ്രീകണ്ഠപുരം: ചേപ്പറമ്പിൽ വെട്ടേറ്റ തെരുവുനായ് ചത്തു. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.ബുധനാഴ്ച വൈകീട്ട് ഏഴിനാണ് തെരുവുനായ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ ചേപ്പറമ്പിലെ കോഴിക്കട നടത്തിപ്പുകാരൻ അസം സ്വദേശി ദിഗന്ത ബസുമാതരിയെയാണ് (24) ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്.
വെട്ടേറ്റ് ചോരയിൽ കുളിച്ച നായെ ഓടിയെത്തിയ നാട്ടുകാർ മൃഗസംരക്ഷണ വകുപ്പിനെ ഏൽപിച്ചെങ്കിലും ചത്തു. കടയിലെ കോഴികളെ ആക്രമിക്കാനെത്തിയപ്പോൾ കത്തികൊണ്ട് എറിഞ്ഞതാണെന്നാണ് ദിഗന്ത ബസുമാതരി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.