ഭാര്യ വീട്ടിൽ നിന്നും മോഷണം പതിവാക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ
ബേക്കൽ : ഭാര്യ വീട്ടിൽ നിന്നും സ്വർണ്ണാഭരണവും പണവും മോഷ ണം പതിവാക്കിയ മോഷ്ടാവ് ഒടുവിൽ ബന്ധുക്കളുടെ പിടിയിലായി . ഉദുമ പടിഞ്ഞാറ് സ്വദേശി പി.എം. മുഹമ്മദ് കുഞ്ഞി ( 38 ) യെയാണ് ഭാര്യാ പിതാവിന്റെ പരാതിയിൽ എസ്.ഐ. സാജു തോ മസും സംഘവും അറസ്റ്റു ചെയ്തത് . 2019 ജൂലായ് മുതലാണ് ഉദുമ കോട്ടിക്കുളത്തെ എം.അബ്ദുള്ള കുഞ്ഞി ( 69 ) യുടെ വീട്ടിൽ നിന്നും മകളുടെയും വീട്ടിലെ മറ്റുള്ള വരുടെയും സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയി തുടങ്ങിയത് .
എന്നാൽ കള്ളനെ കണ്ടെത്താനാകാതെ കുഴഞ്ഞ് വീട്ടു കാർ ഒടുവിൽ അതിഥിയായി എത്തുന്ന വിരുന്നു കാരനെ ശ്രദ്ധിക്കാ തുടങ്ങിയത് . ഇയാൾ വന്നു പോകുന്ന ദിവസം മോഷണം പതി വായിരുന്നു . തുടർന്ന് ബന്ധുക്കൾ നടത്തിയ നീക്കത്തിലൂടെ യാണ് മകളുടെ ഭർത്താവായ മുഹമ്മദ് കുഞ്ഞിയാണ് സ്വർണ്ണവും പണ വും മോഷണം നടത്തുന്നതെന്ന് മനസിലായത് .