Headlines
Loading...
 നടി ചിത്ര അന്തരിച്ചു

നടി ചിത്ര അന്തരിച്ചു

പ്രശസ്ത നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം തമിഴിലും ഉള്‍പ്പെടെ നിരവധി ഭാഷകൡലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

തെന്നിന്ത്യയിലെ മിക്ക നായകര്‍ക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തില്‍ വേഷമിട്ടു. ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തുകൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.