Headlines
Loading...
നടുറോഡില്‍ ഡ്രൈവറുടെ കരണത്തടിച്ച സംഭവം; യുവതിക്കെതിരെ കേസ്

നടുറോഡില്‍ ഡ്രൈവറുടെ കരണത്തടിച്ച സംഭവം; യുവതിക്കെതിരെ കേസ്

ലക്‌നൗ : ഉത്തർപ്രദേശിൽ ടാക്‌സി ഡ്രൈവറെ നടുറോഡിൽ മർദിച്ച സംഭവത്തിൽ ലക്‌നൗ സ്വദേശിനിക്കെതിരെ കേസ്. മർദനത്തിനിരയായ സാദത്ത് അലി സിദ്ദിഖ് എന്ന യുവാവിന്‍റെ പരാതിയിലാണ് 28കാരിയായ യുവതിക്കതിരെ എഫ്ഐആര്‍ ഇട്ടത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ തന്‍റെ മേൽ ഇടിക്കാൻ വന്നെന്ന് ആരോപിച്ച് ടാക്‌സി ഡ്രൈവറെ യുവതി തുടർച്ചയായി കരണത്തടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ യുവതിക്കെതിരെ കനത്ത പ്രതിഷേധമാണുയർന്നത്. 'Arrest Lucknow girl' എന്ന ഹാഷ്‌ടാഗോട് കൂടി യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്.

ലഖ്‌നൗവിലെ അവധ് ക്രോസിങ്ങില്‍ വച്ചായിരുന്നു ട്രാഫിക് പൊലീസ് നോക്കിനിൽക്കെ യുവതി തുടർച്ചയായി യുവാവിന്‍റെ കരണത്തടിച്ചത്. കൂടാതെ ഇയാളുടെ ഫോൺ യുവതി നശിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

പ്രശ്‌നത്തിൽ ഇടപെട്ട മറ്റൊരാളെയും യുവതി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്ന് ഡിസിപി ചിരഞ്ജീവ് നാഥ് സിൻഹ അറിയിച്ചു