Headlines
Loading...
എന്റെ ഉണ്ണിക്കണ്ണൻ: ശ്രീകൃഷ്‍ണ ജയന്തി ദിനത്തിൽ മകന്റെ ചിത്രവുമായി മേഘ്‌ന

എന്റെ ഉണ്ണിക്കണ്ണൻ: ശ്രീകൃഷ്‍ണ ജയന്തി ദിനത്തിൽ മകന്റെ ചിത്രവുമായി മേഘ്‌ന

വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുളളൂവെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുളള നടിയാണ് മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽനിന്നും മകന്റെ ജനനത്തോടെയാണ് മേഘ്ന രാജ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഭർത്താവിന്റെ ഓർമ്മകളും മകന്റെ വിശേഷങ്ങളുമായി മേഘ്‌ന എപ്പോഴും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ മേഘ്‌ന പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ശ്രീകൃഷ്‍ണ ജയന്തി ദിനമായ ഇന്ന് മകനെ അണിഞ്ഞൊരുക്കിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.


അമ്മയുടെ കൈകളില്‍ ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ജൂനിയര്‍ ചീരു ഉള്ളത്. ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് മേഘ്‍ന രാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ മേഘ്‍നയ്‍ക്കും കുഞ്ഞിനും തിരിച്ചും ആശംസകള്‍ നേരുന്നുണ്ട്