Headlines
Loading...
ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും

ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും

ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. 

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണവും മാറും. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കാനും തീരുമാനമുണ്ട്. ഇളവുകള്‍ നാളെ ആരോഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. ചട്ടം 300 പ്രകാരമാണ് പ്രസ്താവന നടത്തുക.