kerala
രണ്ട് സാധ്യതകള്‍ പരിശോധിക്കുന്നു; സ്‌കൂള്‍ തുറക്കുന്നതിലേക്കുതന്നെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി
അന്വേഷണം നിർണ്ണായക ഘട്ടത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയും പരിഗണിക്കണം. കൂടാതെ വാക്‌സിനേഷന്‍, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കുകയുള്ളു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്.
ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്. ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും നമുക്ക് മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കുന്നത്.
നിലവിലെ പഠന രീതികളില്‍ നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണില്‍ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുസ്തകവുമായി അകല്‍ച്ച കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം അധ്യാപകര്‍ക്കുമുള്ളത്. സ്‌കൂള്‍ തുറക്കുന്നതിലേക്ക് തന്നെ ചര്‍ച്ച പോകേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കുന്നു.