പ്രശസ്ത മോഡലുമാണ് ചലച്ചിത്ര നടിയുമാണ് അഞ്ജു കുര്യന്‍. 1993 ആഗസ്ത് 9ന് കോട്ടയത്താണ് ജനിച്ചത്. താരത്തിന്റെ 28 ാം ജന്മദിനമാണ് ഇന്ന്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളേജിലീയുരുന്നു അഞ്ജു കുര്യന്റെ പഠനം. .
2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത്, ഞാൻ പ്രകാശൻ, ജീം ബൂം ബാ, ഷിബു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.