
thiruvananthapuram
സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച 20 കാരി മരിച്ചു, കുത്തേറ്റത് 15 തവണ
നെടുമങ്ങാട് : യുവാവിന്റെ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 കാരി മരിച്ചു. കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസം ശിവദാസ്–വത്സല ദമ്പതികളുടെ ഏകമകൾ സൂര്യഗായത്രി (20) ആണ് മരിച്ചത്.മുൻവൈരാഗ്യത്തെത്തുടർന്ന് സുഹൃത്തായ യുവാവ് പന്ത്രണ്ടിലേറെ തവണ സൂര്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതി പേയാട് വാറുവിളാകത്ത് വീട്ടിൽ അരുണിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. കൊല്ലം സ്വദേശിയായ ഭർത്താവുമായി പിണങ്ങി 6 മാസമായി മാതാപിതാക്കൾക്ക് ഒപ്പമാണ് യുവതിയുടെ താമസം. ഉച്ചയ്ക്ക് അടുക്കളയിലൂടെ ആണ് അരുൺ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇരുവരുടെയും സംസാരം വാക്കേറ്റത്തിൽ എത്തിയതോടെ ഇയാൾ കയ്യിൽ കരുതിയ കത്തി കൊണ്ട് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.