Headlines
Loading...
കൊവിഡ്-19 രോഗി മരിച്ചത് ബന്ധുക്കള്‍ അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം; വീഴ്ച്ച ആവര്‍ത്തിച്ച് ആലപ്പുഴ മെഡിക്കല്‍ കോളെജ്

കൊവിഡ്-19 രോഗി മരിച്ചത് ബന്ധുക്കള്‍ അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം; വീഴ്ച്ച ആവര്‍ത്തിച്ച് ആലപ്പുഴ മെഡിക്കല്‍ കോളെജ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര വീഴ്ച. കൊവിഡ് ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസത്തിന് ശേഷം. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ ആണ് മരിച്ചത്. ഇന്നലെ സമാന സംഭവം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നു. ഈ മാസം ഏഴിനാണ് തങ്കപ്പനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. രോഗിയെ കുറിച്ച് വിവരം ലഭിക്കാതായതിനെത്തുടര്‍ന്ന് ഐസിയുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് നാല് ദിവസം മുമ്പ് തങ്കപ്പന്‍ മരിച്ചകാര്യം അറിയുന്നത്. 

ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇന്നലെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് സമാന പരാതി ഉയര്‍ന്നിരുന്നു. കൊവിഡ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസിനെകുറിച്ച് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രണ്ട് ദിവസം മുമ്പ് മരണപ്പെട്ട വിവരം അറിയുന്നത്. ദേവദാസിന്റെ ഭാര്യ ആശുപത്രി വാര്‍ഡിലുണ്ടായിരുന്നിട്ടും അറിയിക്കാതിരുന്നതിനെതിരെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.