national
രാഷ്ട്രീയത്തിന് പുറത്തും രാഹുലിന് മേല്‍ പെഗാസസിന്റെ ‘ചാരകണ്ണുകള്‍’; അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ ചോര്‍ത്തി
പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഒമ്പതുപേരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നതായി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ബന്ധമുള്ള അലങ്കാര്‍ സവായി, സച്ചിന്‍ റാവു എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുലിന്റെ അഞ്ചു സുഹൃത്തുക്കളുടെയും ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന 2019 കാലഘട്ടത്തിലാണ് ഇവരുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായ സച്ചിന്‍ റാവു നിലവില്‍ പാര്‍ട്ടി കേഡര്‍ ട്രൈയ്‌നിങ് പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അലങ്കാര്‍ സവായിക്ക് രാഹുല്‍ ഗാന്ധിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഫോറന്‍സിക് പരിശോധനനയ്ക്ക് വിധേയമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സച്ചിന്‍ റാവുവിന്റെ ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അലങ്കാര്‍ സവായിയുടേത് 2019-ല്‍ മോഷണം പോയെന്നും ഇരുവരും അറിയിച്ചു.
മറ്റ് അഞ്ച് സുഹൃത്തുക്കളുമായി ദി വയര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതില്‍ മൂന്നുപേരാണ് പ്രതികരിച്ചിട്ടുള്ളത്. അതില്‍ രണ്ടുപേര്‍ ചോര്‍ത്തപ്പെട്ട ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നില്ല. മറ്റൊരാള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ ഉപേക്ഷിച്ചേക്കുമെന്നാണ് വയറിനോട് പറഞ്ഞിട്ടുള്ളത്. അഞ്ചുപേരുടെ സ്വകാര്യത മാനിച്ച് വയര്‍ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2019 വരെ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇക്കാലയളില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട ഫോണ്‍ നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ ഉപയോഗത്തിലില്ലാത്ത ഈ നമ്പറുകളില്‍ നിന്ന് വലിയ രീതിയില്‍ വിവരം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018 പകുതി മുതല്‍ 2019 വരെയാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ആംനസ്റ്റി ഇന്റര്‍നാഷല്‍ ഫോറന്‍സിക് പരിശോധയ്ക്ക് വിധേയമാക്കിയവരില്‍ രാഹുല്‍ ഗാന്ധിയുടെ വിവരങ്ങളില്ല. അതുകൊണ്ടുതവന്നെ ഫോറന്‍സിക് പരിശേധനകള്‍ക്ക് ശേഷമെ രാഹുല്‍ ഗാന്ധിക്കെതിരായി പെഗാസസ് വൈറസ് പ്രയോഗിച്ചോ എന്ന് ഉറപ്പിക്കാനാകുമോ എന്നും വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.