Headlines
Loading...
‘അണ്ണനോട് കാവിലെ പാട്ട് മത്സരത്തില്‍ കാണാന്ന് ആശാന്‍ പറഞ്ഞൂന്ന് പറ’

‘അണ്ണനോട് കാവിലെ പാട്ട് മത്സരത്തില്‍ കാണാന്ന് ആശാന്‍ പറഞ്ഞൂന്ന് പറ’

കോപ്പ അമേരിക്ക സ്വപ്ന ഫൈനലില്‍ അര്‍ജന്റീന നേടിയ ചരിത്ര വിജയത്തെ ആഘോഷിച്ച് മുന്‍ മന്ത്രിയും കടുത്ത ആരാധകനുമായ എം എം മണി. ‘അണ്ണനോട് കാവിലെ പാട്ട് മത്സരത്തില്‍ കാണാന്ന് ആശാന്‍ പറഞ്ഞൂന്ന് പറ.’ എന്ന ഒറ്റവരിയിലാണ് എംഎം മണി മത്സരത്തെ വിലയിരുത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ കളിയെ അതിന്റെ എല്ലാ ആവേശത്തോടെയും വിലയിരുത്തിയിരുന്ന അര്‍ജന്റീനയുടെ കടുത്ത ആരോധകന്‍ എന്ന നിലയിലുള്ള പ്രതികരണം തന്നെയാണ് എം എം മണി നല്‍കുന്നത്.

കടുത്ത ബ്രസീല്‍ ആരാധകരായ മുന്‍ മന്ത്രി കടംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി എന്നിവരോട് നിരന്തരം കലഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ എംഎം മണി അര്‍ജന്റീനയിടെ വിജയം ആഘോഷിക്കുകയാണ്. ബ്രസീല്‍ നന്നായി കളിച്ചെന്നും എം എം മണി കളി വിലയിരുത്തിക്കൊണ്ട് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ബ്രസീല്‍ തിരിച്ച് വരുമെന്നാണ് കടകം പള്ളു സുരേന്ദ്രന്റെ പ്രതികരണം. അഭിനന്ദനങ്ങള്‍ ലിയോ.. നാഷണല്‍ ടീമിനൊപ്പം ഒരു കിരീടം താങ്കള്‍ അര്‍ഹിച്ചിരുന്നു.. അഭിനന്ദനങ്ങള്‍ അര്‍ജന്റീന.. കൂടുതല്‍ കരുത്തോടെ ബ്രസീല്‍ തിരികെ വരും.. എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കിട്ടിയ അവസരം അര്‍ജന്റീന മുതലാക്കി.. ആക്രമണങ്ങള്‍ നിരവധി നടത്തിയെങ്കിലും ബ്രസീലിന് ഗോള്‍വല ചലിപ്പിക്കാനായില്ല…മണി ആശാനും അര്‍ജെന്റീന ഫാന്‍സിനും ആശംസകള്‍.. തോല്‍വി വിജയത്തിലേക്കുള്ള വഴികാട്ടി ആണ്.. എന്ന് കൂടി ആശ്വസിക്കുക കൂടിയാണ് വി ശിവന്‍ കുട്ടി. മെസ്സി രാജ്യത്തിന് വേണ്ടി ഒരു മേജര്‍ കിരീടം അര്‍ഹിച്ചിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.