Headlines
Loading...
കണ്ണൂരിലെ ഒമ്പത് വയസുകാരിയുടെ മരണം കൊലപാതകം; കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പൊലീസ്

കണ്ണൂരിലെ ഒമ്പത് വയസുകാരിയുടെ മരണം കൊലപാതകം; കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പൊലീസ്

കണ്ണൂര്‍ കുഴിക്കുന്നില്‍ ഒമ്പത് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ചാലാട് കുഴിക്കുന്നില്‍ രാജേഷ് വാഹിത ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്. സംഭവത്തില്‍ മാതാവ് വാഹിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ അവന്തികയെ അച്ഛനാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.