Tokyo Olympics 2020
വന്‍മതിലായി ശ്രീജേഷ്; ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം
ടോക്യോ: മെഡൽ പ്രതീക്ഷകളുമായി ഒളിമ്പിക്സിനെത്തിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്
.ഇന്ത്യക്കായി ഹർമൻപ്രീത് സിങ് (26', 33') രണ്ടുതവണയും രൂപീന്ദർ പാൽ (10') സിങ് ഒരുവട്ടവും ലക്ഷ്യം കണ്ടു. കെയ്ൻ റസലും (21') സ്റ്റെഫാൻ ജെന്നിസുമാണ് (27') കിവീസിന്‍റെ സ്കോറർമാർ. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.