entertainment desk
എനിക്കറിയാവുന്ന ഏറ്റവും കരുത്തയായ സ്ത്രീ, കര്‍ക്കശക്കാരിയായ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍; ഇന്ന് അല്ലിയുടെ ചിത്രം ലോകം കാണട്ടെയെന്ന് പൃഥ്വിരാജ്
ഇന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ ജന്മദിനമാണ്. പ്രിയപ്പെട്ടവളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. കുറിപ്പിനൊപ്പം സുപ്രിയയുടെയും മകൾ അലംകൃതയുടെയും ഒരു ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വളരെ അപൂർവമായി മാത്രമേ പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ മകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളൂ.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
പിറന്നാൾ ആശംസകൾ പ്രിയപ്പെട്ടവളെ...എല്ലാ ഉയർച്ചകളിലും, താഴ്ചകളിലും എന്നെ ചേർത്തുപിടിച്ചു. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിക്ക്, ഏറ്റവും കർക്കശക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്) എന്റെ ജീവിതത്തിൽ എന്നും കരുത്തോടെയുള്ള നിന്നെ ഞാൻ സ്‌നേഹിക്കുന്നു.