
international desk
'105 മക്കളെങ്കിലും വേണമെന്ന് 23 കാരിയായ അമ്മ'; മാതൃത്വം ലഹരിയാക്കിയ ഒരു യുവതി
മാതൃത്വം ലഹരിയാക്കി ഒരു അമ്മ . റഷ്യക്കാരിയായ ഈ 23 കാരിയായ യുവതിയെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് . ക്രിസ്റ്റീന ഓസ്റ്റർക്ക് എന്ന യുവതി 11 കുട്ടികളുടെ അമ്മയാണ് നിലവിൽ . പക്ഷേ ഇതുകൊണ്ടാന്നും ക്രിസ്റ്റിന തൃപ്തയല്ല , തനിക്ക് കുറഞ്ഞത് നൂറ്റിയഞ്ചു മക്കളെങ്കിലും വേണം എന്നതാണ് യുവതിയുടെ ആഗ്രഹം .
105 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക വഴി ഒരു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭർത്താവ് ഗാലിപ് ഓ y ർക്കും എന്നാണു ഡെയ്ലി മെയിൽ റിപ്പോർട്ടിൽ പറയുന്നത് . ഇതിനായി അവർ വാടക ഗർഭധാരണം ( സറോഗസി ) തിരഞ്ഞെടുക്കാനും തീരുമാനിച്ചിരിക്കുകയാണ് . ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളിൽ , മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത് . അതേസമയം , ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗർഭധാരണത്തിലൂടെയാണ് ജനിച്ചതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു . ജോർജിയയിലെ ബറ്റുമയിൽ ആണ് ഈ കോടീശ്വര ദമ്പതികൾ താമസിക്കുന്നത് .