national
കാലിലും കയ്യിലും ആണിയടിച്ചു കയറ്റി യുപി പോലീസിനെതിരെ യുവാവ് ; അടിസ്ഥാനരഹിതമെന്ന് പോലീസ്
ബറേലി(യുപി): കൊവിഡ് കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ യുവാവിന്റെ കൈയ്ക്കും കാലിനും ആണികള്‍ അടിച്ചുകയറ്റിയെന്ന ആരോപണം എന്നാൽ ഇക്കാര്യം നിഷേധിച്ച് പോലിസ് രംഗത്തെത്തിയിരിക്കുകയാണ്. കൊവിഡ് കാലത്തെ പോലിസിന്റെ ക്രൂരത ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയതോടെയാണ് വിശദീകരണവുമായി യുപി പോലിസ് രംഗത്തെത്തിയത്.
രഞ്ജിത് എന്നയാള്‍ മാതാവിനോടൊപ്പം കൈയിലും കാലിലും നഖങ്ങളിലും മറ്റും പരിക്കേല്‍പ്പിച്ച് ബരാദാരി സ്‌റ്റേഷനിലെത്തി പോലിസിനെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ബറേലി എസ്എസ്പി രോഹിത് സിങ് സജ്‌വാന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബരാദാരി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി സ്വയം പരിക്കേല്‍പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പോലിസില്‍ നിന്ന് സ്വയം രക്ഷപ്പെടാനാണ് അദ്ദേഹം ഈ നാടകം ചെയ്തത്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നു അന്വേഷണത്തില്‍ കണ്ടെത്തിയതായും സജ്‌വാന്‍ പറഞ്ഞു.