assembly election 2021
kerala
പിസി ജോര്‍ജിനെ കൈവിട്ട് പൂഞ്ഞാര്‍; ലീഡിലിനി പ്രതീക്ഷയില്ല
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ പിസി ജോര്‍ജിന് പ്രതീക്ഷ കൈവിട്ടു. നിലവില്‍ 5177 വോട്ടിനു പിന്നിലാണ് പിസി ജോര്‍ജ്. അവസാന റൗണ്ടുകളില്‍ പ്രതീക്ഷിച്ച ലീഡ് പിസി ജോര്‍ജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളില്‍ നിന്നും കാര്യമായ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. 40 വര്‍ഷമായി കൊണ്ടു നടന്ന പൂഞ്ഞാര്‍ മണ്ഡലം പിസി ജോര്‍ജിനെ കൈവിടുന്ന കാഴ്ചയിലേക്കാണ് രാഷ്ട്രീയ കേരളം നീങ്ങുന്നത്. 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോര്‍ജ് ജയിച്ചത്.