Headlines
Loading...
നന്ദി​ഗ്രാമിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ബം​ഗാളിൽ തൃണമൂലിന്റെ തേരോട്ടം; മമതയെ വിറപ്പിച്ച് സുവേന്ദു അധികാരി

നന്ദി​ഗ്രാമിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ബം​ഗാളിൽ തൃണമൂലിന്റെ തേരോട്ടം; മമതയെ വിറപ്പിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനിടെ മമത ബാനർജിയെ വിറപ്പിച്ച് ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരി. നന്ദി​ഗ്രാമിൽ നിലവിൽ മമതയേക്കാൾ 3775 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. ഒരുവേള സുവേന്ദുവിന്റെ ലീഡ് അയ്യായിരം വോട്ടുകൾക്ക് മുകളിൽ പോയിരുന്നു.

291 മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, 177 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 109 സീറ്റുകളിൽ ബി.ജെ.പിയും നാലു സീറ്റിൽ സി.പി.എമ്മും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്തിയും മുന്നിട്ടുനിൽക്കുന്നു. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത്. എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളിൽ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും