Headlines
Loading...
കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമ്മിച്ചത്, വൈറസിന് സ്വാഭാവിക മുൻഗാമികളില്ലെന്ന് പഠനം china

കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമ്മിച്ചത്, വൈറസിന് സ്വാഭാവിക മുൻഗാമികളില്ലെന്ന് പഠനം china

ലണ്ടൻ : കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമിച്ചതാണെന്നുള്ള പുതിയ പഠനം പുറത്തുവന്നു. കൊറോണ വൈറസ് സാർസ് കോവ് 2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുൻഗാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു.

വൈറസ് വവവ്വാലുകളിൽ നിന്ന് ഉത്ഭവിച്ചതെന്നു വരുത്തിത്തീർക്കുന്നതിന് റിവേഴ്‌സ് എൻജിനീയറിംഗ് നടത്തിയെന്നും പഠനത്തിൽപ്പറയുന്നു. ബ്രിട്ടിഷ് പ്രൊഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർവെ ശാസ്ത്രജ്ഞൻ ഡോ. ബിർജെർ സോറെൻസെൻ എന്നിവർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ . ചൈനയിലെ ഗുഹകളിലെ വവ്വാലുകളിൽ സാധാരണ കാണുന്ന വൈറസിൽ മുനകൾ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാർജുള്ള ഭാഗങ്ങളിൽ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാൻ സാദ്ധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാൽ കൊവിഡിന്റെ കാര്യത്തിൽ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.പ്രാഥമിക പഠനങ്ങൾ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞർമാരും മാധ്യമങ്ങളും തള്ളിക്കളഞ്ഞെന്നും ഡാൽഗ്ലൈഷ്, സോറെൻസെൻ എന്നിവർ പറഞ്ഞു. വിവരങ്ങൾ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു.