Headlines
Loading...
കോവിഡ് -19 വാക്സിൻ ലഭിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ യുകെയിൽ മരണപ്പെട്ടു

കോവിഡ് -19 വാക്സിൻ ലഭിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ യുകെയിൽ മരണപ്പെട്ടു

അംഗീകൃത കൊവിഡ് വാക്സിൻ ലഭിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ വില്ല്യം ഷേക്ക്സ്പിയർ മരിച്ചു . സ്ട്രോക്ക് ബാധിച്ച് 81 -ാം വയസ്സിലാണ് ആശുപത്രിയിൽ മരിച്ചത് . ഡിസംബർ 8 ന് ആദ്യമായി ഫിസർ , ബയോഎൻടെക് വാക്സിൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കവെൻട്രിയിൽ വെച്ച് സ്വീകരിച്ച് കൊണ്ടാണ് ബിൽ ആഗോള ശ്രദ്ധയിൽ എത്തിയത് . മുൻ റോൾസ് റോയ്സ് ജീവനക്കാരനും , പാരിഷ് കൗൺസിലറുമായിരുന്ന ബിൽ വ്യാഴാഴ്ചയാണ് ദീർഘമായ രോഗങ്ങൾക്കൊടുവിൽ സ്ട്രോക്ക് ബാധിച്ച് മരിച്ചതെന്ന് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽസ് കവെൻട്രി & വാർവിക്ക്ഷയർ എൻഎച്ച്എസ് ട്രസ്റ്റ് അറിയിച്ചു . ഭാര്യ , രണ്ട് ആൺമക്കൾ , നാല് പേരക്കുട്ടികൾ എന്നിവർ അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം . 

വാക്സിൻ ലോകത്തിൽ തന്നെ ആദ്യമായി ലഭിക്കാൻ അവസരം നൽകിയതിന് ബിൽ ഏറെ സന്തോഷത്തിലായിരുന്നുവെന്ന് ഭാര്യ ജോയ് പറഞ്ഞു . വളരെ അഭിമാനത്തോടെയാണ് ഇത് സ്വീകരിച്ചത് . കൂടാതെ മാധ്യമങ്ങളുടെ കവറേജും മറ്റ് നിരവധി പേർക്ക് താൻ നൽകുന്ന പ്രചോദനവും അദ്ദേഹത്തെ സന്തോഷിപ്പിച്ചു . മറ്റുള്ളവരെ വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു , ഭാര്യ പറയുന്നു . കവെൻട്രിയിൽ ജനിച്ച ബിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു . 91 - കാരി മാർഗറെറ്റ് കീനാന് പിന്നാലെയാണ് കവെൻട്രി ഹോസ്പിറ്റലിൽ വെച്ച് ഷേക്ക്സ്പിയറിന് വാക്സിൻ നൽകിയത് . ഡിസംബറിൽ ആദ്യത്തെ വാക്സിനായി യുഎസിൽ നിർമ്മിച്ച ഫിസർ വാക്സിനാണ് അംഗീകാരം ലഭിച്ചത് .