സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയും ആണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ലീറ്ററിന് 96 രൂപ കടന്നു.തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 21 പൈസയും ഡീസലിന് 91 രൂപ 50 പൈസയും ആയി.കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 33 പൈസയും, ഡീസലിന് 89 രൂപ 74 പൈസയുമായി. ഈ മാസം ഇന്ധനവില 16 തവണയാണ് കൂട്ടിയത്. ഡീസലിന് 4 രൂപ 23 പൈസയും പെട്രോളിന് 3 രൂപ 47 രൂപയും ഈ മാസം വര്‍ധിപ്പിച്ചു.