
international desk
ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ അമീറിന്റെ നിര്‍ദ്ദേശം
ദോഹ: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം അമീറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവും അമീര്‍ പ്രകടിപ്പിച്ചിരുന്നു.