Headlines
Loading...
‘എത്രകാലം മൂടിവച്ചാലും സത്യം ജയിക്കും’; ജലീലിനെതിരായ വിധിയിൽ ഫിറോസ്

‘എത്രകാലം മൂടിവച്ചാലും സത്യം ജയിക്കും’; ജലീലിനെതിരായ വിധിയിൽ ഫിറോസ്

എത്രകാലം മൂടിവച്ചാലും സത്യം വിജയിക്കും എന്നതിന് തെളിവാണ് മന്ത്രി കെടി. ജലീലിനെതിരായ  ലോകായുക്ത വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പി.കെ.ഫിറോസിന്റെ ഹര്‍ജിയിലാണ് ലോകായുക്ത വിധി. 

കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നാണ് ലോകായുക്ത വിധി. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ കെ.ടി.അദീബിനെ നിയമിച്ചത് വഴിവിട്ടാണെന്നും ഇക്കാര്യത്തില്‍ മന്ത്രി കെ.ടി.ജലീല്‍ കുറ്റക്കാരനെന്നും ലോകായുക്ത. ജലീല്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ജലീല്‍ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്നും കണ്ടെത്തലുകള്‍ അതീവഗൗരവതരമെന്നും  ലോകായുക്ത വിധിയില്‍ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍റേതുമാണ് വിധി. ലോകായുക്തയുടെ കണ്ടെത്തലുകള്‍ അതീവഗൗരവതരമാണ്.