assembly election 2021
ഇരട്ടവോട്ട് ചെയ്യുന്നവരെ കണ്ടെത്താന്‍ യു.ഡി.എഫ്; ബൂത്ത് ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറി
കോഴിക്കോട്: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഇരട്ട വോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ്. ബൂത്ത് ഏജന്റുമാർക്കെല്ലാം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കൈമാറിക്കഴിഞ്ഞു. ഇരട്ട വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ട www.operationtwins.comഎന്ന വെബ്സൈറ്റിലും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബൂത്ത് ഏജന്റുമാർക്ക് യുഡിഎഫ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ
കൃത്യമായ നീക്കങ്ങളിലൂടെ ഇരട്ടവോട്ട് ചെയ്തവരെ മുഴുവൻ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനാണ് യുഡിഎഫിന്റെ നീക്കം. ഇരട്ട വോട്ടുകൾകണ്ടെത്തുകയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ട നടപടികൾ സ്വകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതപാലിച്ച് ഇരട്ടവോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്താൻ ഒരുങ്ങുന്നതെന്ന് യുഡിഎഫ് വൃത്തങ്ങൾ മാതൃഭൂമി.കോമിനോട് പറഞ്ഞു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനെക്കാൾ കഠിനമായ പ്രവർത്തനമാണ് കോൺഗ്രസും യുഡിഎഫും നടത്തിയതെന്നും അവർ അവകാശപ്പെട്ടു.