Headlines
Loading...
മദ്യവും മയക്കുമരുന്നും വിളമ്പി പിണറായി കേരള യുവത്വത്തെ തകർത്തു: വി എം സുധീരൻ

മദ്യവും മയക്കുമരുന്നും വിളമ്പി പിണറായി കേരള യുവത്വത്തെ തകർത്തു: വി എം സുധീരൻ

മദ്യവും മയക്കുമരുന്നും സംസ്ഥാനത്തു വ്യാപകമാക്കി പിണറായി സർക്കാർ കേരളത്തിന്റെ യുവത്വത്തെ തകർത്തു. ഇന്ത്യയെ ലഹരിയിൽ കുളിപ്പിച്ച് തകർക്കാൻ ബ്രിട്ടീഷുകാർ ചെയ്ത അതേ തന്ത്രമാണ് പിണറായി കേരളത്തിൽ നടപ്പിലാക്കുനതന്നുo
ജനനന്മ ലക്ഷ്യം വെച്ച് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താവണം ഈ നിയമസഭ തെരഞ്ഞടുപ്പെന്നും മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. നിരപരാധികളുടെ ജീവനെടുക്കുകയും കുറ്റവാളികളെ രക്ഷിക്കാൻ കോടികൾ പൊതു ഖജനാവിൽ നിന്നും മുടക്കുകയും ചെയ്യുന്ന പിണറായി സർക്കാർ ഇനിയും തുടർന്നാൽ കേരളം തീർത്തും തകരും. അത് സുപ്രീം കോടതി തന്നെ തിരിച്ചറിഞ്ഞതാണന്നും സുധീരൻ വ്യക്തമാക്കി.

ഉദുമ യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ വിജയത്തിനായി തച്ചങ്ങാട്ട് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎം സുധീരൻ . കെ ഇ എ ബക്കർ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ എ ഗോവിന്ദൻ നായർ , വിനോദ് കുമാർ പള്ളയിൽ വീട് , ഗീതാകൃഷ്ണർ , വി ആർ വിദ്യാസാഗർ ,ഭാവനൻ വാസുദേവൻ ,ഭാസ്ക്കരൻ സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ തുടങ്ങിയവർ സംസാരിച്ചു