
national
uttar Pradesh
ഉത്തർപ്രദേശിൽ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഉത്തർപ്രദേശിൽ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും സഹോദരിമാരാണ്. ഉത്തർപ്രദേശിലെ ഫിൽബിത്ത് ജില്ലയിലാണ് സംഭവം.
ഉത്തരാഖണ്ഡ്, നേപ്പാൾ അതിർത്തിയിലെ ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ. കഴിഞ്ഞ ദിവസമാണ് 18 ഉം, 20 ഉം വയസായ പെൺകുട്ടികളെ കാണാതായത്. പെൺകുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരാളുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.
ഇരുവരുടേയും കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. എന്നാൽ പീഡനമേറ്റതിന്റെ സൂചനകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.