Headlines
Loading...
പി.സി ചാക്കോ കോണ്‍ഗ്രസ്സ് വിട്ടു

പി.സി ചാക്കോ കോണ്‍ഗ്രസ്സ് വിട്ടു

കൊച്ചി : കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പാർട്ടിയിലെ അവഗണനയെ തുടർന്നാണ് രാജി.

40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാർഥി നിർണ്ണയമെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസ്സ് നടപടി ക്രമം അനുസരിച്ച് ഓരോ നിയോജക മണഡലത്തിലും പാനൽ സ്ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെൻട്രൽ എലക്ഷൻ കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവിൽ നടന്നിട്ടില്ല.

പേരുകളെല്ലാം ഉമ്മൻചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അതോ അവരോടൊപ്പം നിൽക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണെന്നും പിസി ചാക്കോ ആരോപിച്ചു