തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ വേണമെന്ന നിലപാടിൽ ഉറച്ച് ദേവസ്വങ്ങൾ. ആനകളുടെ എണ്ണം കുറയ്ക്കില്ല. സ്റ്റാളുകളുടെ എണ്ണം കുറച്ച് പൂരം എക്‌സിബിഷൻ നടത്തണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും ഏട്ട് ഘടക ക്ഷേത്രങ്ങളും പൂരം നടത്തിപ്പിന്റെ കാര്യത്തിൽ ഒറ്റ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. ഇത്തവണ പൂരം പ്രദർശനവും പൂരത്തിന്റെ ചടങ്ങുകളും മുൻ വർഷങ്ങളിലേതിനു സമാനമായി തന്നെ നടത്തണം. പ്രാധാന എഴുന്നള്ളിപ്പുകളിൽ 15 ആനകൾ വീതം വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല. പൂരം പ്രദർശനത്തിന്റെ വിശദമായ ലേ ഔട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.