Headlines
Loading...
സൂര്യാഘാതത്തിന് സാധ്യത; ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സൂര്യാഘാതത്തിന് സാധ്യത; ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അന്തരീക്ഷത്തിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സൂര്യാതാപത്തിനും നിർജലീകരണത്തിനും സാധ്യതയുണ്ട്. പകൽ പതിനൊന്ന് മണി മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിക്കാൻ തൊഴിൽ ദാതാക്കൾ തയ്യാറാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു