കല്‍പ്പറ്റ[ Live Today Malayalam ]:നിയന്ത്രണം വിട്ട ലോറി ഇടിച്ച് കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു.കല്‍പ്പറ്റ വെള്ളാരംകുന്നിലെ വിന്‍ഡ് ഗേറ്റ്‌സ് റെസിഡന്‍സിന്റെ കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചുകയറിയത്.ലോറി ഡ്രൈവര്‍ ഗൗതം (70)നെ കല്‍പ്പറ്റ അഗ്‌നിരക്ഷാ സേന ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കും കല്‍പറ്റ ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഏത് സമയവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് കെട്ടിടം. റോഡരികിലുണ്ടായിരുന്ന പോസ്റ്റും തകര്‍ത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്