ദുബായ്∙ ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020ൽ വൊളന്റിയർമാരാകാനുള്ള അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. യുഎഇ യിലെ സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം. 18 വയസ്സിനു മുകളിലുള്ളവരാകണം അപേക്ഷകർ. ദേശം, വിദ്യാഭ്യാസ യോഗ്യത എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം.
ഇംഗ്ലിഷ് ഭാഷയിൽ മികച്ച രീതിയിൽ ആശയ വിനിമയം നടത്തണമെന്നാണ് വ്യവസ്ഥ. മാർച്ച് 31 നു ശേഷം അപേക്ഷകൾ പരിശോധിച്ച ശേഷം സംഘാടകർ ഇവരുമായി വ്യക്തിഗത മുഖാമുഖം നടത്തും.
ഇതിൽ നിന്നാണ് അന്തിമ പട്ടിക പുറത്തിറക്കുക. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും.വെബ് സൈറ്റ് https://www.expo2020dubai.com/programmes/volunteers