
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിന് സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിന് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന് വിതരണം ഇന്നാണ് ആരംഭിച്ചത്.