assembly election 2021
kerala
പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷ; പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സി.ബി.എസ്.ഇ
ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി സി.ബി.എസ്.ഇ. കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സി.ബി.എസ്.ഇ തീരുമാനം.
വിദ്യാർഥികളിൽ നിന്ന് ലഭിച്ച അപേക്ഷകൾ മാർച്ച് 31-നകം സി.ബി.എസ്.ഇ വെബ്സൈറ്റ് പ്രസിദ്ധീകരിക്കും. പ്രാക്ടിക്കൽ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങൾ അനുവദിക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾ മൂന്ന് ഷിഫ്റ്റുകളായി നടത്താനുള്ള നിർദേശവും സി.ബി.എസ്.ഇ നൽകിയിട്ടുണ്ട്.