ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ പട്ടികയില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലെത്തി ഇന്ത്യ. ആകെ 149 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ 139 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് പട്ടിക പുറത്തിറക്കിയത്.
ഫിന്‍ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഐസ്ലന്‍ഡ് രണ്ടാമതും ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയവ തൊട്ടുപിന്നിലുമുണ്ട്. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ 105ാം സ്ഥാനത്തും ബംഗ്ലാദേശ് 101ാം സ്ഥാനത്തുമാണ്.