assembly election 2021
kerala
മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍, പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ; കൊല്ലത്ത് വൈകാരിക രംഗങ്ങള്‍
കൊല്ലം : നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം കോൺഗ്രസ് ഓഫീസിൽ വൈകാരിക നിമിഷങ്ങൾ. പ്രവർത്തകർക്ക് മുന്നിൽ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നെത്തിയ വനിതാ പ്രവർത്തകർക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ വികരാധീതയായത്.
"ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോൽപ്പിക്കും", മത്സ്യത്തൊഴിലാളികളുടെ പൂർണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു. അതേ സമയം തന്നോട് കുണ്ടറ സീറ്റിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ധർമടത്തടക്കം മറ്റെവിടേയും താൻ മത്സരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി