Headlines
Loading...
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയി

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിമാനത്താവള ജീവനക്കാരുടെ സംഘടന അടക്കം സമര്‍പ്പിച്ച ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്ക് വരും.

ടെന്‍ഡര്‍ നടപടികളില്‍ പരിഗണന വേണമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ടെന്‍ഡര്‍ നടപടിയോട് സഹകരിച്ച ശേഷം പിന്നീട് എതിര്‍ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.