ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 82 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ജനമാണ് യഥാർത്ഥ യജമാനന്മാർ. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിൽ എല്ലാവരുടെയും നിർദ്ദേശവും പരിഗണിച്ചാണ് പട്ടിക. സോണിയാ ഗാന്ധിയോട് ഈ സന്ദർഭത്തിൽ നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാൽ ഇവരെല്ലാം പിൻബലമാണ്. താരിഖ് അൻവർ മാസങ്ങളോളം കേരളത്തിൽ പ്രവർത്തിച്ചു. കഠിനാധ്വാനം ചെയ്യുന്ന മൂന്ന് പേരെയാണ് എഐസിസി കേരളത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാർത്തികളെ ഇപ്പോൾ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങൾ കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
സ്ഥാനാർഥി പട്ടിക
| ഉദുമ | ബാലകൃഷ്ണൻ പെരിയ | |
| കാഞ്ഞങ്ങാട് | പി.വി.സുരേഷ് | |
| കണ്ണൂർ. സതീശൻ പാച്ചേനി | ||
| പയ്യന്നൂർ | എം.പ്രദീപ് കുമാർ | |
| കല്ല്യാശ്ശേരി | ബ്രിജേഷ് കുമാർ | |
| തളിപ്പറമ്പ് | വി.പി അബ്ദുൾ റഷീദ് | |
| കണ്ണൂർ | സതീശൻ പാച്ചേനി | |
| ഇരിക്കൂർ | സജീവ് ജോസഫ് | |
| തലശ്ശേരി | എം.കെ.അരവിന്ദാക്ഷൻ | |
| പേരാവൂർ | സണ്ണി ജോസഫ് | |
| മാനന്തവാടി | പി.കെ ജയലക്ഷ്മി | |
| സുൽത്താൻ ബത്തേരി | ഐ.സി ബാലകൃഷ്ണൻ | |
| കൽപ്പറ്റ | ||
| നാദാപുരം | കെ.പ്രവീൺ കുമാർ | |
| കൊയിലാണ്ടി | എൻ. സുബ്രഹ്മണ്യം | |
| ബാലുശ്ശേരി | ധർമ്മജൻ ബോൾഗാട്ടി | |
| കോഴിക്കോട് നോർത്ത് | കെ.എം അഭിജിത്ത് | |
| ബേപ്പുർ | പി.എം നിയാസ് | |
| പൊന്നാനി | എം.എം.രോഹിത്ത | |
| വണ്ടൂർ | എ.പി. അയൽ കുമാർ | |
| മലമ്പുഴ | എസ്.കെ.അനന്തകൃഷ്ണൻ | |
| പാലക്കാട് | ഷാഷി പറമ്പിൽ | |
| കോങ്ങാട് | ||
| ഒറ്റപ്പാലം | പി.ആർ.സരിൻ | |
| ചിറ്റൂർ | സുമേഷ് അച്യുതൻ | |
| വടക്കാഞ്ചേരി | അനിൽ അക്കര | |
| ഒല്ലൂർ | ജോസ് വള്ളൂർ | |
| പുതുക്കാട് | അനിൽ അന്തിക്കാട് | |
| തൃശ്ശൂർ | പദ്മജ വേണുഗോപാൽ | |
| നാട്ടിക | സുനിൽ ലാലൂർ | |
| മണലൂർ | വിജയ ഹരി | |
| കയ്പമംഗലം | ശോഭ സുബിൻ | |
| ചാലക്കുടി | ടി.ജെ.സനീഷ് കുമാർ | |
| ചേലക്കര | പി.സി ശ്രീകുമാർ | |
| കൊടുങ്ങല്ലൂർ | എം പി ജാക്സൺ | |
| കുന്ദംകുളം | ജയശങ്കർ | |
| കൊച്ചി | ടോണി ചമ്മിണി | |
| വൈപ്പിൻ | ദീപക് ജോയ് | |
| തൃക്കാക്കര | പി.ടി തോമസ് | |
| പെരുമ്പാവൂർ | എൽദോസ് കുന്നപ്പള്ളി | |
| എറണാകുളം | ടി.ജെ വിനോദ് | |
| തൃപ്പുണിത്തുറ | കെ. ബാബു | |
| കുന്നത്തുനാട് | വി.പി സജീന്ദ്രൻ | |
| ആലുവ | അൻവർ സാദത്ത് | |
| മൂവാറ്റുപ്പുഴ | മാതൃു കുഴൽനാടൻ | |
| അങ്കമാലി | റോജി എം.ജോൺ | |
| പറവൂർ | വി.ഡി സതീശൻ | |
| ദേവികുളം | ഡി.കുമാർ | |
| പീരുമേട് | സിറിയക് തോമസ് | |
| ഉടുമ്പൻ ചോല | ഇ.എം.അഗസ്തി | |
| വൈക്കം | ഡോ.പി.ആർ.സോന | |
| കാഞ്ഞിരപ്പള്ളി | ജോസഫ് വാഴക്കൻ | |
| പൂഞ്ഞാർ | ടോമി കല്ലാനി | |
| കോട്ടയം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | |
| പുതുപ്പള്ളി | ഉമ്മൻചാണ്ടി | |
| ചെങ്ങന്നൂർ | എം.മുരളി | |
| കായംകുളം | ഹരിത ബാബു | |
| അമ്പലപ്പുഴ | അഡ്വ.എം.ലിജു | |
| ചേർത്തല | എസ്.ശരത് | |
| അരൂർ | ഷാനിമോൾ ഉസ്മാൻ | |
| ഹരിപ്പാട് | രമേശ് ചെന്നിത്തല | |
| മാവേലിക്കര | കെ.കെ.ഷാജു | |
| ആലപ്പുഴ | കെ.എസ്.മനോജ് | |
| ആറന്മുള | കെ.ശിവദാസൻ നായർ | |
| റാന്നി | റിങ്കു ചെറിയാൻ | |
| കോന്നി | റോബിൻ പീറ്റർ | |
| അടൂർ | എം.ജി.കണ്ണൻ | |
| കൊല്ലം | ബിന്ദു കൃഷ്ണ | |
| കരുനാഗപ്പള്ളി | സി.ആർ. മഹേഷ് | |
| കൊട്ടാരക്കര | രശ്മി ആർ | |
| ചാത്തന്നൂർ | പീതാംബര കുറുപ്പ് | |
| പത്തനാപുരം | ജ്യോതികുമാർ ചാമക്കാല | |
| വർക്കല | ബി.ആർ.എം.ഷഫീർ | |
| ചിറയിൻകീഴ് | ബി.എസ്.അനൂപ് | |
| നെടുമങ്ങാട് | പി.എസ്.പ്രശാന്ത് | |
| വാമനപുരം | ആനാട് ജയൻ | |
| കഴക്കൂട്ടം | ഡോ.എസ്.എസ്.ലാൽ | |
| നേമം | കെ.മുരളീധരൻ | |
| തിരുവനന്തപുരം | വി.എസ്.ശിവകുമാർ | |
| കാട്ടാക്കട | മലയിൻകീഴ് വേണുഗോപാൽ | |
| നെയ്യാറ്റിൻകര | ആർ.ശെൽവരാജ് | |
| കോവളം | എം.വിൻസെന്റ് | |
