Headlines
Loading...
2.16 ലക്ഷം ഇരട്ടവോട്ട്; പരാതിയുമായി വീണ്ടും ചെന്നിത്തല

2.16 ലക്ഷം ഇരട്ടവോട്ട്; പരാതിയുമായി വീണ്ടും ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപ്പട്ടിക പുതുക്കലിനെ ചോദ്യംചെയ്യുംവിധത്തിൽ ഇരട്ടവോട്ട് സംബന്ധിച്ച് പരാതി. സംസ്ഥാനത്ത് അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചശേഷംമാത്രം ഒമ്പതേകാൽ ലക്ഷത്തോളം പുതിയ അപേക്ഷകൾ തിരഞ്ഞെടുപ്പുകമ്മിഷന് ലഭിച്ചിട്ടുണ്ട്.

ഇവ പരിശോധിച്ച് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇരട്ടവോട്ടുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. 51 മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേടുസംബന്ധിച്ച വിവരങ്ങൾകൂടി പ്രതിപക്ഷനേതാവ്രമേശ് ചെന്നിത്തല വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 1,63,071 ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങളാണ് പരാതിയിലുള്ളത്. കഴിഞ്ഞദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ച പരാതികളും പ്രതിപക്ഷനേതാവ് കൈമാറിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ ആകെ ഇരട്ടവോട്ടുകണക്കുകളുടെ എണ്ണം 2,16,510 ആയി.

പരാതികൾ ഉയർന്നതോടെ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ലാകളക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്

Summary: 2.16 lakh double votes;  Chennithala again with the complaint