kerala
thiruvananthapuram
തിയറ്ററുകൾ ഇനി പകൽ 12 മുതൽ രാത്രി 12 വരെ; സെക്കൻഡ് ഷോയ്ക്കും അനുമതി
തിരുവനന്തപുരം∙ സിനിമാ തിയറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. തിയേറ്ററുകൾ മുന്നോട്ട് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.