Headlines
Loading...
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ സ്വർണമടക്കം ആറ് മെഡലുകൾ നേടി അജിത്ത്

തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ സ്വർണമടക്കം ആറ് മെഡലുകൾ നേടി അജിത്ത്

46-ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ സ്വർണം അടക്കം ആറു മെഡലുകൾ കരസ്ഥമാക്കി നടൻ അജിത്ത്. 10 മീറ്റർ എയർ പിസ്റ്റൾ, 25 മീ സെൻറർ ഫയർ പിസ്റ്റൾ, 25 മീറ്റർ സ്റ്റാർഡേർഡ് പിസ്റ്റൾ, 50 മീറ്റർ ഫ്രീ പിസ്റ്റൾ എന്നീ വിഭാ​ഗങ്ങളിലാണ് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയത്.

ചെന്നൈ റൈഫിൾ ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് അജിത്ത് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. മാർച്ച് 2 മുതൽ മാർച്ച് 7 വരെയായിരുന്നു മത്സരം നടന്നത്.

താരം മെഡലുകൾ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്. നേരത്തെയും സംസ്ഥാന -ദേശീയ റൈഫിൾ ഷൂട്ടിങ്ങ് മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ സാഹസികത ഇഷ്ടപ്പെടുന്നയാളാണ് അജിത്ത്. ബൈക്ക് റേസ്, കാർ റേസ്, സൈക്കിളിംഗ്, എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക. ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് സൈക്കിളിൽ യാത്ര നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.

ബോണി കപൂർ നിർമിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വലിമൈ' ആണ് അജിത്തിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം.