Headlines
Loading...
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി അക്കരഫൗണ്ടേഷനെതിരഞ്ഞെടുത്തു

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി അക്കരഫൗണ്ടേഷനെതിരഞ്ഞെടുത്തു

കാസർകോട്: മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ്റെ കീഴിലുള്ള സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്മെൻ്റി
നെസംസ്ഥാനത്തെഭിന്നശേഷി മേഘലയിലെ ഏറ്റവും മികച്ച സ്ഥാപനമായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന സാമൂഹ്യ നീതി വകുപ്പിൻ്റെ വ്യത്യസ്ത പദ്ധതികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. സെറിബ്രൽ പാൾസി, ഓട്ടിസം, ഡൗൺസിൻഡ്രം, മറ്റു ശാരീരിക - മാനസീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ ഡോക്ടർ കൺസൾട്ടിംഗ്, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പാഷൻ തെറാപ്പി,ബിഹേവിയർ തെറാപ്പി, സ്പെഷൽ എഡുകേഷൻ, മ്യുസിക് തെറാപ്പി എന്നിവ നൽകുന്ന
തോടൊപ്പം ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണത്തിന് ആവശ്യമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയത്തിനാണ് 2020 ലെ മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തത്. ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യുസിക് ബാൻഡായ അക്കര 
മ്യു സിക് ബാൻ്റിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആൽബങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ഒട്ടനവധി സെലിബ്രിറ്റികൾ പങ്കിടുകയും ചെയ്തു. 2019-20 വർഷത്തിൽ കാസർകോട് ഭിന്നശേഷി സർവേ, ഫിസിയോ തെറാപ്പി ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്,സഹായ ഉപകരണ വിതരണം,
സ്പെഷ്യൽ ഹെൽപ്പ് ലൈൻ, ഭിന്നശേഷി സെമിനാർ,
കുട്ടികളിലെ വളർച്ച കുറവുകളെ നേരെത്തെ കണ്ടെത്തുന്നതിന് അംഗൻ വാടി വർക്കേഴ്സ് ട്രെയിനിംഗ്, ഏർലി ഇൻ്റർവൻഷൻ സെൻ്റർ, സ്പെഷൽ ഏബിൽഡ് അവാർഡ്, ഭിന്നശേഷി സ്വായം തൊഴിൽ കൂട്ടായ്മ, പാലിയേറ്റീവ് സംഗമം, ഭിനശേഷി കുട്ടികളുടെ ഹൗസ് ബോട്ട് സംഗമം, ബോധ വൽക്കരണ പരിപാടികൾ, ജില്ലാ ഡിസബിലിറ്റി ക്രിക്കറ്റ് ടീം സ്പോൺസർഷിപ്പ് തുടങ്ങി ഒട്ടനവധി പദ്ധതികൾ അക്കര ഫൗണ്ടേഷൻ്റെ കീഴിൽ നടപ്പിലാക്കി യിരുന്നു. നിലവിൽ സംസ്ഥാനത്തിൻ്റെ വ്യത്യസ്ഥത ഭാഗങ്ങളിൽ നിന്നുള്ള നൂറ്റി മുപ്പതോളം കുടുംബങ്ങൾ അക്കര ഫൗണ്ടേഷനിൽ ചികിത്സ ചെയ്യുന്നുണ്ട്.