Headlines
Loading...
ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടോദ്ഘാടനം കാസറഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു

ഉദുമ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടോദ്ഘാടനം കാസറഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു

ഉദുമ: ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെ 2017-19പ്ലാൻ ഫണ്ടിൽ നിന്ന് ഉദുമ ഗവ ഹയർ സെക്കൻ്ററി സ്കൂളിന് അനുവദിച്ച 2.39 കോടി രൂപ ചെലവിൽ നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്കിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ്റെ അസാന്നിധ്യത്തിൽ കാസർഗോഡ് എം.പി ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിച്ചു .വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ വിശിഷ്ടാതിഥികൾ ആദരിച്ചു.
ഉദുമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ.എം ലളിത സ്വാഗതം പറഞ്ഞു. കാസർകോട് ബിൽഡിംഗ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് മുനീർ വടക്കുംപാടം റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ,  ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്എൻ സരിത, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എംകെ വിജയൻ, മെമ്പർമാരായ വികെ അശോകൻ, നബീസ പാക്യാര, ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെഎ മുഹമ്മദലി, ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പിഎൻ ശിവൻ, ജില്ലാ കോ-ഓർഡിനേറ്റർ കെവി മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെവി പുഷ്പ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ പി ദിലീപ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പിവി മനോജ് കുമാർ, ബേക്കൽ എഇ ഒ എ ശ്രീധരൻ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ എം പി രാജേഷ്, എസ് കെകെ ജില്ലാ കോ ഓർഡിനേറ്റർ പി രവീന്ദ്രൻ, ജി എച്ച് എസ് എസ് ഉദുമ ഹെഡ്മാസ്റ്റർ ടിവി മധുസൂദനൻ, പിടിഎ വൈസ് പ്രസിഡൻ്റ് 
സികെ അശോകൻ, മുൻ പ്രിൻസിപ്പാൾ മുരളീധരൻ നായർ,  എസ്എംസി ചെയർമാൻ ചന്ദ്രൻ കൊക്കാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സന്തോഷ് കുമാർ, ബി ബാലകൃഷ്ണൻ, അഡ്വ.വി മോഹനൻ, വിനയ പ്രസാദ്, കെബിഎം ഷെരീഫ്, ഷെരീഫ് പാക്യാര പ്രസംഗിച്ചു. പിടിഎ പ്രസിഡൻ്റ് 
എം അബ്ദുൽ സത്താർ മുക്കുന്നോത്ത് നന്ദി പ്രകാശിപ്പിച്ചു. കേന്ദ്ര ഗവൺമെൻറിൻറെ ഇൻസ്പെയർ അവാർഡ് നേടിയ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ഹൃഷിത് കമലാക്ഷനും മുഹമ്മദ് ഷാഹിം യുകെയും ആദരിച്ചു. രണ്ട് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലായി എട്ട് ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ട് കമ്പ്യൂട്ടർ ലാബ്, ഫിസിക്സ് ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കും.