Headlines
Loading...
ജെ.സി.ഐ കാസറഗോഡ് സ്ഥാനാരോഹണ ചടങ്ങിൽ നിറ സാന്നിധ്യമായി കാസറഗോഡ് നഗരസഭ ചെയർമാൻ

ജെ.സി.ഐ കാസറഗോഡ് സ്ഥാനാരോഹണ ചടങ്ങിൽ നിറ സാന്നിധ്യമായി കാസറഗോഡ് നഗരസഭ ചെയർമാൻ

കാസറഗോഡ്: ജെ.സി.ഐ കാസറഗോഡ്  2021 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാസറഗോഡ് കല്ലുവളപ്പിൽ ഹോളിഡെ ഇന്നിൽ വെച്ച് നടന്നു. നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ മുഖ്യാതിഥിയായിരുന്നു. നഗര വികസനത്തിലുള്ള തന്റെ  കാഴ്ചപാട് നിറഞ്ഞ കൈയ്യടിയോടെ അവതരിപ്പിച്ച് അദ്ദേഹം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 
ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് സി.കെ അജിത്ത്കുമാർ അധ്യക്ഷനായ ചടങ്ങിൽ ജെ.സി.ഐ ഇന്ത്യാ മുൻ ദേശീയ അധ്യക്ഷൻ അഡ്വ. എ.വി. വാമനകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ മേഖല അധ്യക്ഷൻ വി.കെ. സജിത്ത്കുമാർ, ഉപാധ്യക്ഷൻ ജോവിൻ ബാബു, ജെ.സി.ഐ കാസറഗോഡ് മുൻ അധ്യക്ഷൻ ഉമറുൽ ഫാറൂഖ് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ കെ.വി അഭിലാഷ് സ്വാഗതവും സെക്രട്ടറി സഫ്വാൻ ചെടേക്കാൽ നന്ദിയും പറഞ്ഞു. 2021 വർഷത്തെ ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ടായി റംസാദ് അബ്ദുള്ള സ്ഥാനം എറ്റെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുതുവത്സരാഘോഷവും നടന്നു.